പാണത്തൂരില്‍ പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി

കാസര്‍ഗോഡ്: പാണത്തൂരിന് സമീപം ഓണിയില്‍ പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി. സംഭവം അറിഞ്ഞ് പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയിട്ടുള്ളത്. ഫോറസ്റ്റ് അധികൃതരും രാജപുരം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി സംഘമെത്തിയാല്‍ മാത്രമേ പുലിയെ കീഴ്‌പെടുത്താനാകു.

അതേസമയം പുലി കുടുങ്ങിയ കയറ് ഏത് സമയത്തും പൊട്ടി പോകുമെന്ന അവസ്ഥയിലാണ്. അതിനാല്‍ കാഴ്ചക്കാരെ പുലിയുടെ സമീപത്തേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ല. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

DONT MISS
Top