നോര്‍ത്ത് ഈസ്റ്റിന്റെ മലയാളിതാരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍

അബ്ദുള്‍ ഹക്കു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളിതാരം അബ്ദുള്‍ ഹക്കുവിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. താരവുമായി കരാറിലെത്തിയ വിവരം ട്വിറ്ററിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് അറിയിച്ചത്.

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതിരോധതാരമായിരുന്ന അബ്ദുള്‍ ഹക്കു മലപ്പുറം സ്വദേശിയാണ്. തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് താരം കരിയര്‍ ആരംഭിച്ചത്. നേരത്തെ മറ്റൊരു മലയാളിതാരം അനസ് എടത്തൊടികയുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയിരുന്നു.

DONT MISS
Top