2014 ലെ രാഷ്ട്രീയ അപകടം 2019ല്‍ ഉണ്ടാകില്ല; രാജ്യത്തെ സാഹചര്യം മാറുകയാണെന്നും ശിവസേന

ഉദ്ധവ് താക്കറെ

മുംബൈ: 2014 ലെ രാഷ്ട്രീയ അപകടം 2019 ല്‍ ഉണ്ടാകില്ലെന്ന് ശിവസേന. മഹാരാഷ്ട്രയില്‍ സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേന വ്യക്തമാക്കി. മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ശിവസേനയുടെ പ്രതികരണം.

‘രാജ്യത്തെ സാഹചര്യങ്ങള്‍ മാറുകയാണ്. 2014 ലെ രാഷ്ട്രീയ അപകടം 2019 ല്‍ സംഭവിക്കില്ല. അധികാരത്തില്‍ തുടരുമ്പോള്‍ അഹങ്കരിച്ചിട്ടില്ല, ഭാവിയിലും അങ്ങനെ തന്നെയായിരിക്കും’, പാര്‍ട്ടിയുടെ 52-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ശിവസേനയുടെ വിമര്‍ശനം.

‘പൊടിക്കാറ്റ് ദില്ലിയില്‍ മാത്രമല്ല, രാജ്യത്തുടനീളം വീശുകയാണ്. എപ്പോഴും വിദേശത്തായതിനാല്‍ മോദിക്ക് ശ്വസനപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുകയും, പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്നു. സേനയുടെ പാത ഒരിക്കലും എളുപ്പമായിരുന്നില്ല, ഇന്നും അത് അങ്ങനെ തന്നെയാണ്. ദില്ലിയില്‍ ആര് അധികാരത്തില്‍ വരണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്,’ ശിവസേന വ്യക്തമാക്കി.

നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ശിവസേനയുടെ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

DONT MISS
Top