വാക്കിലും നോക്കിലും പ്രണയം നിറച്ച് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ട്രെയ്‌ലര്‍

അനൂപ് മേനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. നര്‍മത്തിലൂന്നിയ പ്രണയം വിഷയമാക്കിയ ചിത്രമാകും ഇതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അനൂപ് മേനോനാണ്. രാഹുല്‍രാജിന്റെ പശ്ചാത്തല സംഗീതവും എം ജയചന്ദ്രന്റെ സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്നുറപ്പ്. സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നോബിള്‍ ജോസാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top