മൂന്നാം മുന്നണിയും നാലാം മുന്നണിയും തട്ടിക്കൂട്ടാന്‍ നടക്കുന്ന നേരത്ത് ‘മോദി കെയര്‍’ നടപ്പാക്കിയാല്‍ നാട്ടുകാര്‍ക്ക് വല്ല ഗുണവും കിട്ടും: കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: മൂന്നാം മുന്നണിയും നാലാം മുന്നണിയും ഒക്കെ തട്ടിക്കൂട്ടാന്‍ നടക്കുന്ന നേരത്ത് പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ചികിത്സാസഹായം കിട്ടുന്ന മോദി കെയര്‍ നടപ്പാക്കിയാല്‍ നാട്ടുകാര്‍ക്ക് വല്ല ഗുണവും കിട്ടുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നേരത്തെ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം നടത്തുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പിന്തുണച്ച് മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമതാ ബാനര്‍ജി, എന്‍ ചന്ദ്രബാബു നായിഡു, എച്ച്ഡി കുമാരസ്വാമി എന്നിവര്‍ ദില്ലിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

‘ബംഗാളില്‍ മമതയോടൊപ്പം സിപിഐഎം കൂട്ടുകൂടുമോ? കര്‍ണ്ണാടകത്തില്‍ ടിഡിപിയും ടിഎംസിയും സിപിഐഎമ്മും ഉണ്ടോ? ആന്ധ്രയില്‍ മമതക്കും കുമാരസ്വാമിക്കും എന്തുണ്ട് കാര്യം. കേജുവിന്റെ ദില്ലിയില്‍ ഇവര്‍ക്കെല്ലാം ആപ്പീസ് ഉണ്ട് വോട്ടില്ലെന്ന് മാത്രം. മൂന്നാം മുന്നണിയും നാലാം മുന്നണിയും ഒക്കെ തട്ടിക്കൂട്ടാന്‍ നടക്കുന്ന നേരത്ത് പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ചികിത്സാസഹായം കിട്ടുന്ന മോദി കെയര്‍ നടപ്പാക്കാന്‍ നോക്കിയാല്‍ നാട്ടുകാര്‍ക്ക് വല്ല ഗുണവും കിട്ടും,’ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top