ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിയുടെ ‘രാമു’ പുനര്‍ജനിക്കുന്നു, വിസ്മയിപ്പിച്ച് നടന്‍ സെന്തില്‍

നടന്‍ സെന്തില്‍ രാമു എന്ന കഥാപാത്രമായപ്പോള്‍

വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വീണ്ടും അഭ്രപാളിയില്‍ എത്തുന്നു. 1999 ലായിരുന്നു ജനഹൃദയങ്ങള്‍ കീഴടക്കി വാസന്തിയും ലക്ഷ്മിയിലൂടെ മണി പ്രേക്ഷകര്‍ക്ക് തന്റെ അഭിനയത്തിലെ വിസ്മയക്കാഴ്ച ഒരുക്കിയത്.

കലാഭവന്‍ മണിയുടെ ജീവിതം തന്നെ മാറ്റിമറിച്ച വിനയന്റെ ഏറ്റവും വലിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതിലൂടെ ആ വാസന്തിയും ലക്ഷ്മിയും  പുനരവതരിക്കുകയാണ് വിനയന്റെ മറ്റൊരു കലാഭവന്‍ മണിയായി സെന്തില്‍ . സെറ്റില്‍ വാസന്തിയിലെ രാമുവായി സെന്തില്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു.

കലാഭവന്‍ മണിയുടെ ജീവിതകഥയില്‍ സെന്തിലിനെ തെരഞ്ഞെടുക്കാന്‍ കാരണം ഇതുതന്നെയാണെന്ന് വിനയന്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ വിവിധ ഭാവങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും സെന്തിലിന് അനായാസം അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞൂ എന്നതാണ് സംവിധായകനെ സംതൃപ്തനാക്കുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ആല്ഫ ഫിലിംസിന്റെ ബാനറില്‍ ഗാഡ്സണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top