ചെറിയപെരുന്നാള്‍; കാസര്‍ഗോഡ് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. കാസര്‍ഗോഡ് തളങ്കര മാലിക്ക് ദീനാര്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് മജീദ് ബാഖവി നേതൃത്വം നല്‍കി.

ഹസനത്തുല്‍ ജാരിയ മസ്ജിദില്‍ അതീഖ് റഹ്മാന്‍ ഫൈസിയും ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍ നാസര്‍ ചെറുകരയും ചെമ്മനാട് ജമാഅത്ത് ജുമാ മസ്ജിദില്‍ ലുത്തുഫുല്ലാഹ് ഇംദാദിയും പരവനടുക്കം ആലിയ മസ്ജിദില്‍ഖലീലു റഹ്മാന്‍ നദ്‌വി യും നേതൃത്വം നല്‍കി. കാഞ്ഞങ്ങാടും വിവിധ ഇടങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു.

DONT MISS
Top