താജ് മഹലിന്റെ പേര് രാംമഹല്‍ എന്നോ ശിവജി മഹല്‍ എന്നോ മാറ്റണം; ആവശ്യവുമായി ബിജെപി എംഎല്‍എ


സുരേന്ദ്ര സിംഗ്

ദില്ലി: താജ്മഹലിന്റെ പേര് രാംമഹല്‍ എന്നോ ശിവജി മഹല്‍ എന്നോ ആക്കി മാറ്റണം എന്ന ആവശ്യവുമായി ബിജെപി എംഎല്‍എ. എംഎല്‍എ സുരേന്ദ്ര സിംഗാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുഗള്‍ ഭരണാധികാരികള്‍ മാറ്റിയ റോഡുകളുടെയും സ്മാരകങ്ങളുടെയും പേരുകള്‍ മാറ്റണം എന്നും എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ മണ്ണിലാണ് നിര്‍മിച്ചത് എന്നുള്ളതുകൊണ്ടാണ് മുഗള്‍ രാജാക്കന്മാര്‍ നിര്‍മിച്ച സ്മാരകങ്ങള്‍ നശിപ്പിക്കാത്തത്. എനിക്ക് ഒരു അവസരം ലഭിച്ചാല്‍ താജ്മഹലിന്റെ പേര് രാഷ്ട്ര ഭക്ത് മഹല്‍ എന്നാക്കി മാറ്റും എന്നും സുരേന്ദ്ര സിംഗ് പറയുന്നു.

ലഖ്‌നൗവിലെ അക്ബറി ഗേറ്റ്, മുഗള്‍സാരായ് ടെഹ്‌സില്‍, എന്നിവയുടെ പേര് പതിനഞ്ച് ദിവസത്തിനകം മാറ്റും എന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞിരിക്കുന്നത്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയക്കും എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

പുതുതായുള്ള പേരുകള്‍ ആര്‍ക്ക് വേണമെങ്കിലും നിര്‍ദേശിക്കാം. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുകള്‍ കാലാമിന്റെ പേരുള്‍പ്പെടെ നിര്‍ദേശിക്കാം. എന്നാല്‍ സ്ഥലങ്ങളുടെ കെട്ടിടങ്ങളുടെയും റോഡുകളുടെയും പേരുകള്‍ ഇന്ത്യന്‍ ആയിരിക്കണം എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top