കോമഡി ഷോ മ്യൂസിക്കല്‍ ഇവെന്റില്‍’ പങ്കെടുക്കുന്ന കലാകാരന്മാര്‍ ജിദ്ദയിലെത്തി

ജിദ്ദ: ചെറിയപെരുന്നാള്‍ അവധി ദിനത്തില്‍ ഫൈനാര്‍ട്‌സ് ജിദ്ദ സംഘടിപ്പിക്കുന്ന ‘കോമഡി ഷോ മ്യൂസിക്കല്‍ ഇവെന്റില്‍’ പങ്കെടുക്കുന്ന കലാകാരന്മാര്‍ ജിദ്ദയിലെത്തി. ഹാസ്യ നടന്‍ ഹരിശ്രീ അശോകന്‍ 15ാം തിയ്യതി ജിദ്ദയിലെത്തും. മറ്റ് കലാകാരന്‍മാരായ കലാഭവന്‍ നവാസ്, നിയാസ് ബക്കര്‍, പ്രേംദാസ് അരിക്കോട്, നിസാര്‍ മമ്പാട്, സൗജന്യ ശ്രീകുമാര്‍ തുടങ്ങിയവര്‍ ഇതിനകം ജിദ്ദയിലെത്തിയിട്ടുണ്ട്.

ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ കലാകാരന്‍മാരെ സംഘാടകരായ മുസ്തഫ മലയില്‍, നാസര്‍ പുളിക്കല്‍, ബാപ്പു രാമനാട്ടുകര(അബ്ദുറഹിമാന്‍) തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജൂണ്‍ 16 ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് മിര്‍ഷാദ് വില്ലേജിന് സമീപമുള്ള അല്‍ റാദി കോമ്പൗണ്ടിലാണ് ‘കോമഡി ഷോയും മ്യൂസിക്കല്‍ ഇവെന്റും’ നടക്കുന്നത്.

DONT MISS
Top