കാറിന് സൈഡ് നല്‍കാത്തതിന് മര്‍ദ്ദിച്ചു; കെബി ഗണേഷ്‌കുമാറിനും ഡ്രൈവര്‍ക്കുമെതിരേ കേസ്

കെബി ഗണേഷ്‌കുമാര്‍

കൊല്ലം: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് എംഎല്‍എ കെബി ഗണേഷ്‌കുമാറും അദ്ദേഹത്തിന്റെ ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കാട്ടി യുവാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണന്‍ എന്ന യുവാവാണ് ഗണേഷ്‌കുമാറിനും ഡ്രൈവര്‍ക്കുമെതിരേ പരാതി നല്‍കിയത്.

ഇന്ന് ഉച്ചക്കുശേഷമാണ് സംഭവം. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണവീട്ടിലേക്ക് പൊകുകയായിരുന്നു എംഎല്‍എ കെബി ഗണേഷ്‌കുമാര്‍. ഈ സമയം മരണവീട്ടില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്ന എന്നെ തന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് എംഎല്‍എയായ കെബി ഗണേഷ്‌കുമാര്‍ മര്‍ദ്ദിച്ചെന്നും ഇതിന് പിന്നാലെ എംഎല്‍എയുടെ കാര്‍ ഓടിച്ചിരുന്നയാളും തന്നെ മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

കാറില്‍ തനിക്കൊപ്പമുണ്ടായിരുന്ന അമ്മയുടെ മുന്നിലിട്ടായിരുന്നു ഗണേഷ്‌കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കെബി ഗണേഷ്‌കുമാറിന്റെ പരാതിയില്‍ അനന്തകൃഷ്ണനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അഞ്ചല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അനന്തകൃഷ്ണന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top