ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് കോച്ച് തെറിച്ചു; ഞെട്ടി ടീം ആരാധകര്‍

ജൂലന്‍ ലോപെട്ഗൂയി

മോസ്‌കോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ടീം കോച്ച് ജൂലന്‍ ലോപെട്ഗൂയിയെ പുറത്താക്കി. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് കോച്ചിനെ മാറ്റിയ കാര്യം വ്യക്തമാക്കിയത്.

സിനഡില്‍ സിദാന് പിന്‍ഗാമിയായി 51 കാരനായ ജൂലന്‍ ലോപെട്ഗൂയിയെ റയല്‍ മാഡ്രിഡിന്റെ കോച്ചായി ക്ലബ് അധികൃതര്‍ നിയമിച്ചിരുന്നു. ലോകകപ്പ് പൂര്‍ത്തിയായാലുടന്‍ ടീമിനെ പരിശീലിപ്പിക്കുന്ന ചുമതല ലോപെട്ഗൂയി ഏറ്റെടുക്കുമെന്നും ടീം മാനേജ്‌മെന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ലോപെട്ഗൂയിയെ മാറ്റാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.

ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ റയലിന്റെ പരിശീലകസ്ഥാനമേറ്റെടുക്കാന്‍ ലോപെട്ഗുയി തീരുമാനിച്ചതില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റൂയിസ് ലൂബിയസിന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോപെട്ഗുയിയെ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയത്.

DONT MISS
Top