ഒടുവില്‍ കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് നടപ്പാക്കി മോദി; പ്രധാനമന്ത്രിയുടെ വെല്ലുവിളി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക്

പ്രധാനമന്ത്രിയുടെ വ്യായാമദൃശ്യം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുന്നോട്ട് വെച്ച ഫിറ്റ്‌നെസ് ചലഞ്ച്  20 ദിവസത്തിന് ശേഷം നടപ്പാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോട് തുടക്കമിട്ട ഫിറ്റ്‌നെസ് ചലഞ്ചാണ് വിരാട് കോഹ്‌ലിയിലൂടെ പ്രധാനമന്ത്രിയിലെത്തിയത്.

താന്‍ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രധാനമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും ഈ വര്‍ഷം നടന്ന ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവ് മണിക ബാദ്രയെയും ഫിറ്റ്‌നെസ് ചലഞ്ച് ചെയ്തു.

താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരുണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കു വെച്ചത്. രാവിലെയുള്ള യോഗ കൂടാതെയുള്ള നിമിഷങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ വ്യായാമദൃശ്യങ്ങള്‍ പ്രധാനമന്ത്രി പുറത്തുവിട്ടത്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെയാണ് താൻ നടക്കുന്നത് എന്നും അദ്ദേഹം കുറിച്ചു.

മെയ് മാസം 24 നാണ് കേന്ദ്ര സ്‌പോര്‍ട്‌സ്, വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചലഞ്ച് നടത്തിയത്. കൊഹ്‌ലിയേയും സൈന നെഹ്വാളിനേയും ഹൃത്തിക് റോഷനേയും റാത്തോര്‍ വെല്ലുവിളിക്കുകയായിരുന്നു.  ഈ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ ഭാര്യ അനുഷ്‌ക ശര്‍മ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി എന്നിവരെ ചലഞ്ച് ചെയ്തിരുന്നു. ഈ വെല്ലുവിളിയാണ് പ്രധാനമന്ത്രി എറ്റെടുത്തത്. കോ​ഹ്‌​ലി​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും തന്റെ ഫി​റ്റ്ന​സ് തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ട​ൻ പ​ങ്കു​വ​യ്ക്കു​മെ​ന്നും മോ​ദി ട്വീ​റ്റ​റി​ൽ കു​റിക്കുകയായിരുന്നു.

കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് ഇന്ധന ചലഞ്ച് നടത്തിയിരുന്നു. ഇന്ധനവില കുറയ്ക്കാനായിരുന്നു രാഹുലിന്റെ ചലഞ്ച്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയവക്താവ് സഞ്ജയ് ഝാ, പ്രധാനമന്ത്രിക്ക് മുന്നില്‍ ‘ഡിഗ്രി ഫിറ്റ്’ ചലഞ്ച് വെച്ചിരുന്നു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തന്റെ ചലഞ്ച് ഏറ്റെടുക്കണമെന്നായിരുന്നു സഞ്ജയ് ഝായുടെ ആവശ്യം.

വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ഏറ്റെടുത്ത നരേന്ദ്രമോദി തന്റെ ചലഞ്ചും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് ഝാ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വെല്ലുവിളികളോടൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top