കൊച്ചിയില്‍ ഡേകെയറിലെ കുട്ടികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞു മൂന്നുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി മരടിന് സമീപം ഡേകെയറിലെ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു രണ്ട് കുട്ടികളും ആയയും മരിച്ചു. കിഡ്‌സ് വേള്‍ഡ് സ്‌കൂളിലെ എട്ട് കുട്ടികളും ആയയുമാണ് ഡ്രൈവറെ കൂടാതെ ബസിലുണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. മരട് കാട്ടിത്തറയിലാണ് അപകടമുണ്ടായത്. കാട്ടിത്തറ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്.

നിയന്ത്രണം വിട് ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

DONT MISS
Top