അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 21 പേര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തിങ്കളാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ കണ്ടഹാറിലെ സുരക്ഷാ ചെക്ക് പോസ്റ്റിന് സമീപമുണ്ടായ വെടിവെയ്പില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥരും, മറ്റൊരു സ്‌ഫോടനത്തില്‍ ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ആറോളം ഭീകരരാണ് ആക്രമം നടത്തിയത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവസ്ഥലത്തിനടുത്തായി നിരവധി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളും സ്ഥിതിചെയ്യുന്നുണ്ട്. റമദാന്‍ പ്രമാണിച്ച് അഫ്ഗാന്‍ നേരത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് ആക്രമണം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top