രജനി ആരാധകരുടെ കാത്തിരിപ്പ് നീളും; യന്തിരന്‍ 2 റിലീസ് അടുത്ത വര്‍ഷം

ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റര്‍

രജനി ആരാധകര്‍ കാത്തിരിക്കുന്ന ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2 ഈ വര്‍ഷവും തിയറ്ററില്‍ എത്തില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷമായിരിക്കും തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ ജിഎഫ്ക്സ് വര്‍ക്കുകള്‍ തീരാതുകൊണ്ടാണ് ചിത്രം വൈകുന്നത്. 2010ല്‍ രജനികാന്ത് -ഐശ്വര്യ റായി എന്നിവര്‍ ആദ്യമായി ഒന്നിച്ച ശങ്കര്‍ ചിത്രം യന്തിരന്‍ മികച്ച വിജയമായിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗിച്ച യന്തിരന്‍ പതിവ് ശങ്കര്‍ ചിത്രങ്ങള്‍ പോലെ തരംഗമായി. ഇന്ത്യക്ക് പുറത്തും രജനി ആരാധകരെ സമ്മാനിച്ച യന്തിരന്‍റെ വന്‍ വിജയത്തെ തുടര്‍ന്നാണ് ശങ്കര്‍-രജനി കൂടുകെട്ടില്‍ യന്തിരന്‍ 2 ചിത്രീകരണം ആരംഭിക്കുന്നത്.

യന്തിരന്‍ 2, 2017ല്‍ ദിപാവലി റിലീസായി എത്തുമെന്നായിരുന്നു ചിത്രത്തിന്‍റെ അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രം പൂര്‍ത്തിയാവാത്തതിനാല്‍ 2018 ഏപ്രില്‍ മാസത്തേക്ക് നീളുമെന്ന് വാര്‍ത്തകള്‍ വന്നു. പക്ഷെ ചിത്രത്തിന്‍റെ വര്‍ക്കുകള്‍ പൂര്‍ത്തിയാവാന്‍ വിണ്ടും സമയം വേണ്ടിവന്നതിനാല്‍ യന്തിരന്‍ 2 നു ശേഷം പ്രഖ്യാപിച്ച രജനി ചിത്രം കാലാ ജൂണില്‍ തിയേറ്ററുകളില്‍ എത്തി. ഇനി യന്തിരന്‍ 2 എന്ന് എന്ന ആരാധകരുടെ ചോദ്യങ്ങളുടെ മറുപടിയാണ്‌ പുതിയ റിലീസ് പ്രഖ്യാപനം.

റിലീസ് വൈകുന്നതും, സിനിമയുടെ ശേഷം ജോലികള്‍ പൂര്‍ത്തിയാവാന്‍ താമസം വരുന്നതും മൂലം ചിത്രത്തിന്‍റെ ചെലവ് വന്‍ തോതില്‍ കൂടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം 2018ല്‍ എത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ ചിത്രം യന്തിരന്‍ 2 ആയിരിക്കും എന്നും വാര്‍ത്തകളുണ്ട്.

DONT MISS
Top