ടൊവിനോ ചിത്രം ‘മറഡോണ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ടൊവിനോ തോമസ്-ശരണ്യ ആര്‍ നായര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മറഡോണ’യുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് നിര്‍മ്മിക്കുന്നത്.

ടൊവിനോയ്ക്ക് പുറമെ ചെമ്പന്‍ വിനോദ്, ലിയോണ ലിഷോയ്, ഷാലു റഹിം, ടിറ്റു വില്‍സണ്‍, നിസാര്‍ അഹമ്മദ്, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് മറഡോണയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top