കോണ്‍ഗ്രസ് നാശത്തിലേക്ക്: തുറന്നടിച്ച് സുധീരന്‍, യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിലുള്ള രോഷം പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കെഎം മാണി പങ്കെടുത്ത യുഡിഎഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടെന്നും ഇതിന്റെ ഗുണഭോക്താവാകുക ബിജെപി ആണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിക്കുന്നതാണ് ഈ തീരുമാനം. പ്രവര്‍ത്തകരെ ഇത് ഒരുപാട് നിരാശരാക്കി. മാണിയെ മുന്നണിയിലേക്ക് തിരിച്ച് കൊണ്ടുവന്നതും മുന്നണിയില്‍ ഇല്ലാത്ത ഒരാള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതും സുതാര്യമല്ല. ഇതുപോലെ പ്രതിഷേധം ഉണ്ടാക്കുന്ന സംഭവം കോണ്‍ഗ്രസില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

രാഷ്ട്രീയകാര്യ സമിതിയിലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ചര്‍ച്ച ഇതില്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കിയ തീരുമാനം അവിടെ ചര്‍ച്ച ചെയ്തിരുന്നില്ല. അതിഗുരുതരമായ അവയസ്ഥയാണ് പാര്‍ട്ടിയില്‍ സംജാതമായിരിക്കുന്നത്. ഇത് എങ്ങനെ മറികടക്കുമെന്ന് വ്യക്തമല്ല. സുധീരന്‍ പറഞ്ഞു.

അതേസമയം, താന്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതല്ലെന്നും മാറിനിന്നതാണെന്നും സുധീരന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top