പോര്‍ട്ടര്‍ഫീല്‍ഡ് നായകസ്ഥാനമൊഴിഞ്ഞു; അയര്‍ലന്‍ഡ് ട്വന്റി20 ടീമിനെ ഗാരി വില്‍സണ്‍ നയിക്കും

വില്യം പോര്‍ട്ടര്‍ഫീല്‍ഡ്

അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് ട്വന്റി20 നായകസ്ഥാനമൊഴിഞ്ഞു. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ ഗാരി വില്‍സണ്‍ ട്വന്റി20 ക്യാപ്റ്റനാകും. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പോര്‍ട്ടര്‍ഫീല്‍ഡിന്റെ പുതിയ തീരുമാനം. ട്വന്റി20 ടീമില്‍ അദ്ദേഹം തുടരും.

കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനോടൊപ്പമാണ് അയര്‍ലന്‍ഡിന് ടെസ്റ്റ് പദവി ലഭിച്ചത്. ആദ്യ ടെസ്റ്റില്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകനമായിരുന്നു അയര്‍ലന്‍ഡ് കാഴ്ചവെച്ചത്. 2008 ലാണ് പോര്‍ട്ടര്‍ഫീല്‍ഡും വില്‍സണും ട്വന്റി20 അരങ്ങേറ്റം കുറിക്കുന്നത്. പുതിയ ദൗത്യം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുപ്പത്തിരണ്ടുകാരനായ വില്‍സണ്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top