മമ്മൂട്ടി ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയും; യുവാക്കളേയും സ്ത്രീകളേയും പ്രധാന സ്ഥാനങ്ങളിലേക്ക് എത്തിക്കണമെന്ന അഭിപ്രായവുമായി മെഗാതാരം

മമ്മൂട്ടി

തിരുവനന്തപുരം: മമ്മൂട്ടി ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍. യുവാക്കളേയും സ്ത്രീകളേയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് മമ്മൂട്ടി നിര്‍ദ്ദേശിക്കുന്നത്. സീനിയര്‍ താരങ്ങളില്‍ നിന്നും പഴയ രീതികളില്‍നിന്നും മലയാള സിനിമ മുന്നോട്ടുപോകുന്നുവെന്ന് കൃത്യമായി മനസിലാക്കി അതിനനുസരിച്ച് നീങ്ങാന്‍ മലയാളത്തിന്റെ മെഗാതാരം തന്നെ മുന്‍കൈയെടുത്താണ് മാതൃകയാകുന്നത്.

പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍നിന്ന് നയിക്കേണ്ടത് എന്ന വ്യക്തമായ അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവച്ചുകഴിഞ്ഞു. മാത്രമല്ല, നിരവധി പ്രൊജക്ടുകളാല്‍ വലിയ തിരക്കിലായിരിക്കുമെന്നതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം അദ്ദേഹത്തിന് നീക്കിവയ്ക്കാന്‍ സാധിക്കില്ല.

ഇത്തവണ ‘അമ്മ’ ഷോയിലും പരിപാടിയുടെ നട്ടെല്ലായി നിന്നത് മമ്മൂട്ടിയായിരുന്നു. വന്‍ വരുമാനമാണ് അമ്മയ്ക്ക് ഈ ഷോ നേടിക്കൊടുത്തത്. ഷോയ്ക്ക് ശേഷമാണ് തന്റെ അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവച്ചത്.

ഇതോടെ ‘അമ്മ’യുടെ തലപ്പത്തെ പ്രധാന സ്ഥാനങ്ങളില്‍നിന്ന് വലിയ താരങ്ങള്‍ പിന്‍വാങ്ങുകയാണ്. നേരത്തെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റും വ്യക്തമാക്കിയിരുന്നു. പലതവണകളായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന താരം ഇത്തവണ എന്തായാലും താനുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top