“എന്റെ ജോലി പോയി, ഉടനെ നാട്ടിലെത്തും, ഇന്നലെ സഖാക്കളെ ഭയന്നാണ് ആര്‍എസ്എസുകാരനെന്ന് പറയാതിരുന്നത്, മരണം വരെയും ആര്‍എസ്എസുകാരനായിരിക്കും”, കൃഷ്ണകുമാരന്‍ നായര്‍

ഇന്നലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് വെല്ലുവിളിച്ച് പിന്നീട് മാപ്പുപറഞ്ഞ കൃഷ്ണകുമാരന്‍ നായര്‍ പുതിയ വീഡിയോയുമായി രംഗത്തെത്തി. തന്റെ ജോലി പോയെന്നും രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും ഇയാള്‍ പറയുന്നു. ഇന്നലെ വന്ന സഖാക്കളുടെ മുന്നില്‍ വച്ച് അങ്ങനെ പറയേണ്ടിവന്നുവെങ്കിലും താനൊരു അടിയുറച്ച ആര്‍എസ്എസുകാരനാണെന്നും ഇയാള്‍ പറയുന്നു. ഉടന്‍ കേരളത്തിലേക്ക് വരുമെന്നുപറയുന്ന ഇയാള്‍ മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിസഭാംഗങ്ങളോടും വീണ്ടും മാപ്പുചോദിച്ചു.

DONT MISS
Top