പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; കാഴ്ചക്കാര്‍ പേടിച്ചോടി (വീഡിയോ)

മുംബൈ: മുംബെയില്‍ യുവാവിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ഹോട്ടലില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് യുവാവിന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിച്ചത്.

ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഫോണ്‍ പൊട്ടിത്തെറിച്ച ഉടന്‍ യുവാവ് പോക്കറ്റില്‍ നിന്നും വലിച്ചെറിയുകയും സീറ്റില്‍ നിന്നും ചാടി എഴുന്നേല്‍ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ഫോണ്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തുണ്ടായിരുന്ന മറ്റുള്ളവരും പേടിച്ചോടി. യുവാവിന് ചെറിയ രീതിയിലുള്ള പരുക്കുകള്‍ പറ്റിയിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DONT MISS
Top