നാലര വര്‍ഷത്തിനിടെ ആദ്യമായി റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്‌; പലിശ നിരക്കുകള്‍ ഉയരും

പ്രതീകാത്മക ചിത്രം

മുംബൈ: നാലുവര്‍ഷത്തിനിടെ  ആദ്യമായി റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനംവര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) യുടെ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു.

ഇതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഐ വാണിജ്യബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയാണ് റിവേഴ്സ് റിപ്പോ. റിവേഴ്സ് റിപോ നിരക്ക് 6 ശതമാനമാക്കി. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍െറ നേതൃത്വത്തിലുള്ള ആറംഗസമിതി മൂന്നു ദിവസത്തെ യോഗത്തിനൊടുവിലാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

2014 ജനുവരിയിലാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയത്. എട്ട് ശതമാനമായിരുന്നു അന്നത്തെ റിപ്പോ നിരക്ക്.

റിപ്പോ നിരക്കിലെ മാറ്റം പ്രതീക്ഷിച്ച്‌ പ്രമുഖ ബാങ്കുകള്‍ ജൂണ്‍ ഒന്നിന് തന്നെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ചില ബാങ്കുകള്‍ നിക്ഷേപ നിരക്കിലും വര്‍ദ്ധനവ് വരുത്തിയിരുന്നു.

DONT MISS
Top