സൗദിയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു

മക്ക: സൗദിയില്‍ നിയമിതരായ പുതിയ മന്ത്രിമാര്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന് മുമ്പില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. മക്കയിലെ സഫ കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് മുമ്പില്‍ സത്യവാചകം ചൊല്ലി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അധികാരമേറ്റത്. സാംസ്‌കാരിക മന്ത്രി ബന്ദര്‍ ബിന്‍ അബ്ദുള്ള, തൊഴില്‍ സാമുഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹ് തുടങ്ങിയവരാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റോയല്‍ കോര്‍ട്ട് ഉപദേശകന്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, ആഭൃന്തര മന്തി അബ്ദുല്ല ബിന്‍ സഊദ് ബിന്‍ നായിഫ് മന്ത്രി സഭാ അംഗങ്ങള്‍, റോയല്‍ കോര്‍ട്ട് ചെയര്‍മാന്‍ ഖാലിദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഈസ തുടങ്ങിയ പ്രമുഖരും സത്യവാചകം ചൊല്ലി അധികാരമേറ്റ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു ചില മന്ത്രിമാരെ സൗദി മന്ത്രിസഭയില്‍നിന്നും മാറ്റി പുതിയ മന്ത്രിമാരെ നിയമിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.

DONT MISS
Top