“മുഖ്യമന്ത്രിയോട് മാപ്പുചോദിക്കുന്നു”, മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ മാപ്പുപറഞ്ഞു; മാപ്പും ‘സംഘപരിവാര്‍ സ്റ്റൈല്‍’


ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി തടിയൂരിയ സവര്‍ക്കറെ സോഷ്യല്‍ മീഡിയ സംഘപ്രവര്‍ത്തകരുടെ തലതൊട്ടപ്പനായാണ് കണക്കാക്കുന്നത്. സവര്‍ക്കര്‍ ആറ് തവണ മാപ്പെഴുതി നല്‍കിയെന്ന് ബിജെപി നേതാവ് പദ്മകുമാര്‍ തുറന്നുസമ്മതിച്ചതുമാണ്. ഇതേ സ്റ്റൈലില്‍ പിണറായിക്കെതിരെ ഭീഷണി മുഴക്കിയ കൃഷ്ണകുമാരന്‍ നായരും മാപ്പപേക്ഷ നല്‍കുമെന്ന് സോഷ്യല്‍ മീഡിയ പ്രവചിച്ചിരുന്നു. മിനുട്ടുകള്‍ക്ക് മുമ്പ് അത് സംഭവിക്കുകയും ചെയ്തു.

പിണറായി വിജയനെ വധിക്കും പഴയ ‘ടൂള്‍സ്’ പുറത്തെടുക്കും എന്നുംമറ്റും വിളിച്ചുപറഞ്ഞ് ലൈവിലെത്തിയ കൃഷ്ണകുമാരന്‍ നായര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പുചോദിച്ചു. എംഎം മണിയേക്കുറിച്ച് പറഞ്ഞതിനും അദ്ദേഹം ക്ഷമ ചോദിച്ചു. പിണറായി സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ആളുകള്‍ മനസിലാക്കാതെപോകുന്നുവെന്നും ഇദ്ദേഹം പരിഭവപ്പെട്ടു.

ജലീല്‍, ജുലാഷ് എന്നീ മലയാളികള്‍ നേരിട്ടെത്തിയാണ് എന്താണ് കൃഷ്ണകുമാരന് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് തിരക്കിയത്. ‘വേണ്ടതുപോലെ’ അന്വേഷിച്ചപ്പോള്‍ പറ്റിപ്പോയതാണെന്ന് ഇയാള്‍ തുറന്നുപറയുകയും മദ്യലഹരിയിലായിരുന്നുവെന്ന് സമ്മതിക്കുകയുമായിരുന്നു.

ഇയാളുടെ മാപ്പ് വീഡിയോ താഴെ കാണാം.

DONT MISS
Top