“പിണറായിയെ കൊല്ലാന്‍ ദുബായില്‍നിന്ന് വരുന്നു, പഴയ കത്തികള്‍ തേച്ചുമിനുക്കിയെടുക്കും”, അസഭ്യവര്‍ഷവും കൊലപാതക ഭീഷണിയുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകന്‍ (വീഡിയോ)

വന്‍ഭീഷണിയുമായി പ്രവാസി മലയാളി ഫെയ്‌സ്ബുക്ക് ലൈവിലെത്തി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും ലസിതാ പാലയ്ക്കലിനെ അപമാനിച്ച സിനിമാ നടന്‍ സാബുമോനെയും കൊല്ലാനായിട്ടാണ് വരവെന്നും ഇയാള്‍ പറയുന്നു. താന്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണെന്ന് തുറന്നുസമ്മതിക്കുന്ന ഇയാള്‍ പഴയ കത്തികള്‍ തേച്ചുമിനുക്കിയെടുക്കുമെന്നും പറയുന്നു.

പിണറായി വിജയനേയും മന്ത്രി എംഎം മണിയേയും ഹീനമായ ഭാഷയില്‍ ഇയാള്‍ അധിക്ഷേപിക്കുന്നു. ഇയാള്‍ ലൈവിലെത്തിയ വീഡിയോ പ്രൊഫൈലില്‍നിന്ന് നീക്കം ചെയ്തതിനാല്‍ മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലെ വീഡിയോ താഴെ കാണാം.

ഇയാളുടെ പ്രൊഫൈലിലെ ചിത്രങ്ങളിലൂടെ ഇയാള്‍ ആര്‍എസ്എസിനേയും ബിജെപിയെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായും മനസിലാക്കാം.

DONT MISS
Top