മമ്മൂട്ടി ചിത്രം അങ്കിളിന്റെ വ്യാജ പകര്‍പ്പ് നിർമിച്ചു; പൈറസി സ്ഥാപനത്തിന്‍റെ ഉടമ അറസ്റ്റില്‍

മമ്മൂട്ടി ചിത്രമായ അങ്കിള്‍ സിനിമയുടെ വ്യാജപകർപ്പ് നിർമിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സിനിമകളുടെ വ്യാജപതിപ്പ് തടയുന്നതിനായുള്ള സ്റ്റോപ് പൈറസിയെന്ന സ്ഥാപനത്തിന്‍റെ ഉടമയായ തുഷാറാണ് പിടിയിലായത്. പൈറസി തടയുന്നതിനായി സിനിമ നിര്‍മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ളയാളാണ് തുഷാര്‍. സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റ്ഇ വഴി പ്രചരിക്കുന്നത് തടയാനായി ഇയാള്‍ പലതവണ നിര്‍മാതാവുമായി ഫോണില്‍ ബന്ധപെട്ടിരുന്നു.

സിനിമ റിലീസ് ചെയ്ത് രണ്ടാം ദിവസം മുതല്‍ ഇന്റെര്‍നെറ്റ് വഴി ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു. ഇതിനെതിരെ ആന്റി പൈറസി സെല്‍ മുന്‍പാകെ അന്ന് തന്നെ പരാതി കൊടുത്തതായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോയ് മാത്യു റിപ്പോര്‍ട്ടറോട് പറഞ്ഞു.

അങ്കിളിന്‍റെ വ്യാജ തിയേറ്റര്‍ പതിപ്പ് ടെലിഗ്രാം ചാനല്‍ വഴി പൈറസി സൈറ്റായ സിപ്പിമൂവീസിലാണ് പ്രദര്‍ശിപ്പിച്ചത്.  അങ്കിള്‍ സിനിമ ഇറങ്ങി 35 ദിവസം പിന്നിട്ടതിന്‌ ശേഷമാണ് വ്യാജ പതിപ്പ് പ്രചരിച്ച ആളെ അറസ്റ്റ് ചെയ്യുന്നത്. ആന്റി പൈറസി സെല്‍ മുന്‍പാകെയാണ് പരാതി നല്‍കിയത്. ആന്റി പൈറസി സെല്‍  അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സ്റ്റോപ് പൈറസിയെന്ന സ്ഥാപനത്തിന്‍റെ ഉടമയായ തുഷാറിനെ അറസ്റ്റ് ചെയ്യ്തത്. അങ്കിള്‍ സിനിമയുടെ വ്യാജപകർപ്പ് നെറ്റ് വഴി വ്യപകമായി പ്രചരിച്ചത് തനിക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് നിര്‍മാതാവ് ജോയ് മാത്യു പറഞ്ഞു.

DONT MISS
Top