എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയോട് പൊലീസിന്റെ പ്രതികാര നടപടിയെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: മലപ്പുറം എടപ്പാളില്‍ തിയേറ്ററില്‍ വച്ച് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയോട് പൊലീസ് പ്രതികാരം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരെ കണ്ട് പൊലീസിനും മുഖ്യമന്ത്രിക്കുമെതിരേയുള്ള ആക്ഷേപം ആവര്‍ത്തിച്ചത്.

സാമ്പത്തിക ശേ​ഷി​യും ഉ​ന്ന​ത സ്വാ​ധീ​ന​വു​മു​ള്ള ഒ​രു വ്യ​ക്തി പ​ത്ത് വ​യ​സു​ള്ള ബാ​ലി​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച വി​വ​രം സ​മൂ​ഹ​ത്തെ അ​റി​യി​ച്ച​ത് തിയേറ്റ​ർ ഉ​ട​മ​യാ​ണ്. ചൈ​ൾ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ട് പോ​ലും പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നാ​യി 16 ദി​വ​സ​ത്തോ​ളം പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ ഒ​തു​ക്കു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ ഈ ​വി​വ​രം വാ​ർ​ത്ത​യാ​ക്കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. കു​റ്റ​കൃ​ത്യം സ​മൂ​ഹ​ത്തെ അ​റി​യി​ക്കാ​ൻ സ​ഹാ​യി​ച്ച തീ​യേ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സിന്റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

എടപ്പാള്‍ ചങ്ങരംകുളം ശാരദാ തിയേറ്റര്‍ ഉടമ സതീഷീനെ ഇന്നലെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഏപ്രില്‍ 18 നാണ് തിയേറ്ററില്‍ അമ്മയ്‌ക്കൊപ്പമെത്തിയ പത്തുവയസുകാരിക്ക് പീഡനമേറ്റത്. ഈ സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെതുടര്‍ന്ന് മാധ്യമങ്ങളില്‍ വരുകയും തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിയേറ്ററിലെ പീഡനവിവരം അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് തവണയോളം സതീഷിനെയും തീയേറ്ററിലെ ജീവനക്കാരേയും ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ സതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചെന്ന പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരമാണ് പൊലീസ് സതീഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.  ഈ സംഭവമാണ് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്.

സബ്മിഷനായാണ് പ്രതിപക്ഷം വിഷയം സഭയില്‍ കൊണ്ടുവന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. ഇതില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞെങ്കിലും ഇതില്‍ പ്രതിപക്ഷം തൃപ്തരായില്ല. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിയമോപദേശം കിട്ടാതെ ആഭ്യന്തരവകുപ്പിന് നടപടികളൊന്നും സ്വീകരിക്കാനാകില്ലെയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഏതാനും സമയം വാക്‌പോര് തുടരുകയും ചെയ്തു. ഇതിന് ഒടുവില്‍ പ്രതിപക്ഷം നിയസഭയുടെ നടുത്തളത്തില്‍ മൂന്ന് മിനിറ്റോളം കുത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

DONT MISS
Top