വികസനക്കുതിപ്പിന് കിഫ്ബി; 23414 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

കൊച്ചി: റോഡുകള്‍, മലയോര ഹൈവേ, താലൂക്ക് ആശുപത്രി നിര്‍മ്മാണം, സുവോളജിക്കല്‍ പാര്‍ക്ക്, അറവുശാലാ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെ 23414 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം. ധനമന്ത്രി തോമസ് ഐസക്കാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ജൂണ്‍ ഒന്നിന് നടന്ന കിഫ്ബി എക്‌സിക്യൂട്ടീവ് യോഗം 341 കോടിയുടെ പദ്ധതികള്‍ക്കും രണ്ടിന് ചേര്‍ന്ന യോഗം 1030 കോടിയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയതോടെ 23414 കോടിയുടെ 383 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരമായി. അംഗീകാരം ലഭിച്ച 23414 കോടിയുടെ പദ്ധതികളില്‍ 7822 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ഘട്ടത്തിലാണ്. 3925 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍മ്മാണാനുമതി ലഭിച്ചു കഴിഞ്ഞു. പണി പൂര്‍ത്തിയാക്കിയത് 301 കോടിയുടെ പദ്ധതികളാണെന്നും ഐസക് പറഞ്ഞു.

‘കിഫ്ബി വഴി നടപ്പാക്കുന്ന റോഡ് പദ്ധതികള്‍ അടിസ്ഥാന സൗകര്യ മേഖലയിലെ Signature Projects ആക്കുന്നതിന്റെ ഭാഗമായി നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ആധുനിക സൗകര്യങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍, റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങള്‍, വൈഫൈ സൗകര്യം, സോളാര്‍ ലൈറ്റുകള്‍, പാര്‍ക്കിംഗ് ഏരിയകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട എസ്പിവികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു,’ ധനമന്ത്രി വ്യക്തമാക്കി.

DONT MISS
Top