നിപ: വൈറസ് ബാധയ്ക്കു കാരണം പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ വൈറസ് പടര്‍ത്തിയത് പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. പഴംതീനി വവ്വാലുകളില്‍ നിന്നും സ്വീകരിച്ച 13 സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ സ്രവത്തില്‍ വൈറസിനെ കണ്ടെത്താന്‍ സാധിച്ചില്ല. ചെങ്ങരോത്ത് ജാനകിക്കാട്ടില്‍ നിന്ന് സ്വീകരിച്ച സാമ്പിളുകളാണ് ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചത്.

നേരത്തെ വളച്ചുകെട്ടിയില്‍ വീട്ടിലെ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ രക്തമടക്കമുള്ള സ്രവങ്ങള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. അതേസമയം, കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണെന്നും ഇത്തരം വവ്വാലുകളില്‍ നിന്നല്ല, കായ്കനികള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നതെന്നും നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വളച്ചുകെട്ടില്‍ വീടിന് സമീപത്തെ പഴംതീനി വവ്വാലിനെ പിടികൂടി ഭോപ്പാലിലേക്ക് കൊണ്ടുപോയത്.  എന്നാല്‍ ഈ സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top