നിപ വൈറസ്: കേരളത്തിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍; കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിക്ക് വിലക്കുമേര്‍പ്പെടുത്തി

പ്രതീകാത്മക ചിത്രം

ദോഹ: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നു ഖ​ത്ത​റി​ലേ​ക്കുള്ള യാ​ത്ര​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ മലയാളി പ്രവാസികളുടെ ഖത്തറില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും.

ഇതിനൊപ്പംകേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും ഖ​ത്ത​ർ ഭക്ഷ്യകാര്യവകുപ്പ് ജോയിന്റ് കമ്മീഷന്‍
താല്‍ക്കാലിക വി​ലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിഭവങ്ങള്‍ക്ക് വിലക്ക് വന്നത് മലയാളികള്‍ക്ക് ഇരട്ടപ്രഹരമായി.

നിപ വൈ​റ​സ് ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഉ​ട​ൻ ചി​കി​ത്സ​തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. 

നിപ വൈറസുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 66740948, 66740951 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

DONT MISS
Top