മോഹന്‍ലാലിനേപ്പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമെന്ന് പാര്‍വതി നായര്‍; നീരാളി 15നുതന്നെയെത്തും

മോഹന്‍ലാല്‍ നായകനാകുന്ന നീരാളി ഈ മാസം പതിനഞ്ചിനുതന്നെ തിയേറ്ററുകളിലെത്തും. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച വേഷങ്ങളിലൊന്നാകും നീരാളിയിലേത് എന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചന.

നാദിയാ മൊയ്തുവും പാര്‍വതി നായരുമാണ് ചിത്രത്തിലെ നായികമാര്‍. മോഹന്‍ലാലിനേപ്പൊലൊരു ഇതിഹാസ താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് പാര്‍വതി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എപ്പോഴും ഊര്‍ജ്ജസ്വലനായ മോഹന്‍ലാലിനെപ്പോലൊരു ഇതിഹാസ താരത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് അനുഗ്രഹമായി കാണുന്നു. നീരാളി ഒരു മനോഹര അനുഭവമായിരുന്നുവെന്നും അവര്‍ കുറിച്ചു. നീരാളിയുടെ സെറ്റിലെ രണ്ട് ചിത്രവും പാര്‍വതി പങ്കുവച്ചിട്ടുണ്ട്.

DONT MISS
Top