ഇത് ജീവിക്കുന്ന ‘മീനുക്കുട്ടി’; ആരാധികയുടെ പ്രീവെഡ്ഡിംഗ് വീഡിയോയിലും താരം മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആരാധികയായി മഞ്ജുവാര്യര്‍ തകര്‍ത്തഭിനയിച്ച ‘മോഹന്‍ലാല്‍’ എന്ന ചിത്രം ഇപ്പോഴും ചില തിയേറ്ററുകളിലുണ്ട്. മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു തന്മേയത്വത്തോടെ അവതരിപ്പിച്ചത്. ഇതുപോലൊരു മോഹന്‍ലാല്‍ ആരാധികയുടെ പ്രീവെഡ്ഡിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

അപര്‍ണ എന്ന പെണ്‍കുട്ടിയാണ് തന്റെ വിവാഹത്തിന്റെ മുന്നോടിയായി പുറത്തിറക്കിയ വീഡിയോയിലും തന്റെ ലാല്‍ പ്രേമം തുറന്നുപ്രഖ്യാപിച്ചത്. ടോണി ജോസഫ് സംഗീതം ചെയ്ത ലാലേട്ടാ എന്നുതുടങ്ങുന്ന ഗാനവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top