ചാമ്പ്യന്‍സ് ട്രോഫി: 18 അംഗ പുരുഷ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

ദില്ലി: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിക്കുള്ള 18 അംഗ ടീമിനെ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് നയിക്കും. നെതര്‍ലന്‍ഡ്‌സിലെ ബ്രെഡയില്‍ ജൂണ്‍ 23 നാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ബിരേന്ദ്ര ലക്ര പ്രതിരോധത്തില്‍ തിരിച്ചെത്തുന്നത് ടീമിന് ശക്തിപകരും. മുന്‍ നായകന്‍ സര്‍ദാര്‍ സിംഗും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുതിര്‍ന്ന താരങ്ങളും യുവാക്കളും ഉള്‍പ്പെടെ സന്തുലിതമായ ടീമാണിതെന്നും വരുന്ന ഏഷ്യന്‍ ഗെയിംസിന് മുന്‍പ് കളിക്കാര്‍ക്ക് അവരുടെ കരുത്ത് തെളിയിക്കാന്‍ ചാമ്പ്യന്‍സ് ട്രോഫി ഗുണം ചെയ്യുമെന്നും പരിശീലകന്‍ ഹരേന്ദ്ര സിംഗ് വ്യക്തമാക്കി. ജൂണ്‍ 23 ന് പാകിസ്താനോടെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം-

ഗോള്‍കീപ്പര്‍മാര്‍:  പിആര്‍ ശ്രീജേഷ്(ക്യാപ്റ്റന്‍), കൃഷന്‍ ബഹദൂര്‍ പതക്.

പ്രതിരോധം: ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, ജര്‍മന്‍പ്രീത് സിംഗ്, ബിരേന്ദ്ര ലക്ര, അമിത് രോഹിദാസ്

മധ്യനിര: മന്‍പ്രീത് സിംഗ്, ചിങ്‌ലന്‍സാന സിംഗ്, സര്‍ദാര്‍ സിംഗ്, വിവേക് സാഗര്‍ പ്രസാദ്

മുന്നേറ്റനിര: എസ്‌വി സുനില്‍, രമണ്‍ദീപ് സിംഗ്, മന്‍ദീപ് സിംഗ്, സുമിത് കുമാര്‍, ആകാശ്ദീപ് സിംഗ്, ദില്‍പ്രീത് സിങ്.

DONT MISS
Top