വാട്‌സ്ആപ്പിനോട് മത്സരിക്കാന്‍ കിംഭോ ആപ്പുമായി ബാബാ രാംദേവ്


ദില്ലി: വാട്‌സ്ആപ്പിനോട് മത്സരിക്കാന്‍ കിംഭോ ആപ്പുമായി യോഗ ഗുരു ബാബാ രാംദേവ്. കഴിഞ്ഞ് ദിവസം പതഞ്ജലി പുതിയ സിം കാര്‍ഡ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പതഞ്ജലി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇനി ഇന്ത്യ സംസാരിക്കും. സിം കാര്‍ഡ് പുറത്തിറക്കിയതിനു ശേഷം വാട്‌സ്ആപ്പിനോട് മത്സരിക്കാനായി കിംഭോ ആപ്പുമായാണ് ബാബാ രാംദേവ് എത്തുന്നതെന്ന് പതഞ്ജലി വക്താവ് എസ് കെ തിജരാവാലയാണ് ട്വീറ്റ് ചെയ്തത്.

ഹൗ ആര്‍ യു എന്ന ഇംഗ്ലീഷ് വാക്കിന്റെ സംസ്‌കൃതം പരിഭാഷായാണ് കിംഭോ. വാട്‌സ്ആപ്പിനു സമാനമായി കിംഭോ ആപ്പിലും സന്ദേശങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും ലോക്കേഷനും എല്ലാം തന്നെ അയക്കാന്‍ സാധിക്കും. അനാവശ്യമായ സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനും ആപ്പു വഴി സാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top