ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും കാറ്റിലും 40 മരണം

ഫയല്‍ ചിത്രം

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടു.  ഇവിടങ്ങളിലെ വൈദ്യുതി ബന്ധവും, റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്.

മരിച്ചവരുടെ കടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. അതേസമയം വരുന്ന മണിക്കൂറുകളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

DONT MISS
Top