കോഴികളിലും നിപ വൈറസ് ബാധയുള്ളതായി പ്രചരണം; ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് എന്ന് രീതിയിലുള്ള വാര്‍ത്ത വ്യാജമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴികളിലും നിപ വൈറസ് ബാധയുണ്ടെന്ന് കാണിച്ച് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപാ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വേദകരമാണെന്നും മന്ത്രി പറഞ്ഞു.

പ്രചരിക്കുന്ന വ്യജ സന്ദേശം

പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അതു പ്രചരിപ്പിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. സൈബര്‍ സെല്ലിന്റേയും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹായത്തോടെ ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും മാതൃകാപരമായ ശിക്ഷ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

DONT MISS
Top