‘തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ടുപോകില്ല’: പാകിസ്താനോട് മൃദുസമീപനമില്ലെന്നും സുഷമ സ്വരാജ്

സുഷമ സ്വരാജ്

ദില്ലി: തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. പാകിസ്താനോട് മൃദുസമീപനമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷെ തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് പോകില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുഷമ പറഞ്ഞു. അതിര്‍ത്തിയില്‍ സൈനികര്‍ മരിച്ചവീഴുമ്പോള്‍ പാകിസ്താനുമായി ഞങ്ങള്‍ക്ക് ചര്‍ച്ച നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top