മമ്മൂട്ടിയുടെ ‘ഫിദല്‍ കാസ്‌ട്രോയെ’ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വിപ്ലവനായകന്റെ ലുക്കില്‍ മെഗാതാരം


മമ്മൂട്ടിയുടെ ഫിദല്‍ കാസ്‌ട്രോ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ഇത്തരമൊരു മെയ്ക്ക്ഓവര്‍ പ്രചരിച്ചത്. അതുമുതല്‍ എന്താണ് സംഭവം എന്ന് പലര്‍ക്കും സംശയമായി.

ഇതൊരു സിനിമയിലെ രംഗമാണോ എന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകര്‍ പരതിയെങ്കിലും അവിടെനിന്ന് വിവരമൊന്നും ലഭിച്ചതുമില്ല. എന്നാല്‍ ഇത് ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററാണ് എന്നതാണ് സത്യം.

സാനി യാസ് എന്ന മമ്മൂട്ടിയുടെ ആരാധകന്റേതാണ് പോസ്റ്ററിന് പിന്നിലെ സര്‍ഗാത്മക കരങ്ങള്‍. മമ്മൂട്ടി നേരിട്ട് ചെയ്യുന്ന മെയ്ക്ക് ഓവറിനെ വെല്ലുന്ന രീതിയിലാണ് ഈ പോസ്റ്റര്‍. സാനി പങ്കുവച്ച പോസ്റ്റര്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top