പെട്രോളിനും ഡീസലിനും കോണ്‍ഗ്രസ് ഭരണകാലത്തെ വില തന്നെയെന്ന് അമിത് ഷാ

അമിത് ഷാ

ദില്ലി: കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷങ്ങളിലുണ്ടായിരുന്ന വില മാത്രമാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അന്നത്തെ വില നിങ്ങള്‍ക്ക് ഇപ്പോല്‍ മൂന്നുദിവസം കൊണ്ട് മടുത്തോയെന്ന് ഇന്ധനവില വര്‍ധനവിനെതിരേ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തോട് അമിത് ഷാ ചോദിച്ചു.

പെ​ട്രോ​ൾ ഡി​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ഹാ​ര​ത്തി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​തേ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെ ബിജെപി ഒരു വിധത്തിലും ഭയക്കുന്നില്ല. പ്രതിപക്ഷനിരയുടെ ഈ സഖ്യം ഒരു വ്യത്യാസവും ഉണ്ടാക്കാന്‍ പോകുന്നില്ലന്നും അമിത് ഷാ പറഞ്ഞു. 2019 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​പാ​ർ​ട്ടി​ക​ൾ​ക്ക് സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​തി​പ​ക്ഷം നു​ണ​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മോ​ദി​യെ പു​റ​ത്താ​ക്കു​ക മാ​ത്ര​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ബി​ജെ​പി​യു​ടെ ല​ക്ഷ്യം അ​ഴി​മ​തി​യും ദാ​രി​ദ്ര്യ​വും ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന​തും. അ​ഴി​മ​തി ര​ഹി​ത ഭ​ര​ണ​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ഉ​റ​പ്പ് വ​രു​ത്തു​ന്ന​ത്.ജനാധിപത്യ സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

DONT MISS
Top