വര്‍ഗീയ പരാമര്‍ശം; കോടിയേരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് എംഎം ഹസന്‍

എംഎം ഹസന്‍

ചെങ്ങന്നൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് അയ്യപ്പ സേവാ സംഘത്തിന്റെ പേര് പരാമര്‍ശിച്ചത് നിര്‍ഭാഗ്യകരമാണ്. വിജയകുമാര്‍ വര്‍ഗീയ വാദി ആണെങ്കില്‍ ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ വര്‍ഗീയ വാദികളാണോ എന്ന് കോടിയേരി വ്യക്തമാക്കണമെന്നും ഹസന്‍ പറഞ്ഞു.

പതിനായിരക്കണക്കിന് സഖാക്കള്‍ വര്‍ഗീയവാദികളാണോയെന്നും ഹസന്‍ ചോദിച്ചു.   കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയതും സ്വന്തം വീട്ടില്‍ ശത്രു സംഹാര പൂജ നടത്തിയതും വര്‍ഗീയ വാദി ആയതുകൊണ്ടാണോയെന്നും  കോടിയേരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ മാത്രമല്ല കോടതിയേയും സമീപിക്കേണ്ടി വരുമെന്നും ഹസന്‍ കൂട്ടിചേര്‍ത്തു. എകെ ആന്റണിക്ക് വിഭ്രാന്തി ഇല്ല പക്ഷെ പിണറായിക്കുള്ളത് പരിഭ്രാന്തിയാണെന്നും ഹസന്‍ ചെങ്ങന്നൂരില്‍ പറഞ്ഞു.

DONT MISS
Top