‘മൗഗ്ലി’ വരുന്നു; ആദ്യ ട്രെയ്‌ലര്‍ പുറത്ത്

കിപ്ലിംഗിന്റെ ഇതിഹാസമാനമുള്ള സൃഷ്ടി ജംഗിള്‍ബുക്ക് വീണ്ടും അഭ്രപാളികളിലേക്കെത്തുന്നു. പ്രധാന കഥാപാത്രമായ മൗഗ്ലിയുടെ പേരില്‍ത്തന്നെയാണ് ചിത്രം വരുന്നത്. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ‘ദ ഇമാജിനേറിയമാണ്’. വാര്‍ണര്‍ ബ്രോസ് ചിത്രം ലോകത്തിന്റെ നാനാഭാഗത്തുമെത്തിക്കും. ക്രിസ്റ്റിയന്‍ ബെയ്‌ലിനേപ്പോലുള്ള താരരാജാക്കന്മാരാണ് ചിത്രത്തിലെ മൃഗ കഥാപാത്രങ്ങള്‍ക്ക് ശബ്ദമേകുന്നത്. ഒക്ടോബറില്‍ ‘മൗഗ്ലി’ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top