ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിനോട് വിടപറഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടി ക്രിക്കറ്റ് പ്രേമികള്‍

എബി ഡിവില്ലിയേഴ്‌സ്

പ്രി​ട്ടോ​റി​യ:  ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്താരം എബി ഡിവില്ലിയേഴ്‌സ് വിരമിച്ചു. കളിമതിയാക്കാനുള്ള കൃത്യസമയമാണിത് എന്ന് അറിയിച്ചുകൊണ്ടാണ് ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക​ളി​ച്ചു തു​ട​ങ്ങി​യ പ്രി​ട്ടോ​റി​യ​യി​ലെ ട​ക്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കാ​നും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തത്.

സമകാലീന ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാറുകളിലൊരാളായ ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ചബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. 14 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറാണ് 34 വയസുകാരനായ ഡിവില്ലിയേഴ്‌സ് അവസാനിപ്പിക്കുന്നത്.  ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്  ടീമിന്റെ മുന്‍ക്യാപ്റ്റനുമാണ്‌ ഡിവില്ലിയേഴ്‌സ്.

ഐപിഎല്ലിൽ തന്റെ ടീമായ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി ദിവസങ്ങൾക്കുള്ളിലാണ് ഡിവില്ലിയേഴ്സിന്‍റെ വിരമിക്കൽ. തു​ട​ർ​ച്ച​യാ​യി പി​ടി​കൂ​ടു​ന്ന പ​രി​ക്കാ​ണ് താ​ര​ത്തി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. അടുത്ത വർഷം ഏകദിന ലോകകപ്പ് കൂടി വരാനിരിക്കേ ഡിവില്ലിയേഴ്സിന്‍റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകര്‍ക്ക്  അപ്രതീക്ഷിത ആഘാതമാണ്.

ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും ടെ​സ്റ്റി​ൽ ആ​റാ​മ​തു​മാ​ണ് വിരമിക്കല്‍ പ്രഖ്യാപനം നടക്കുമ്പോള്‍ ഡി​വി​ല്ല്യേ​ഴ്സിന്റെ റാ​ങ്കിം​ഗ്.  14 വ​ർ​ഷം മുന്‍പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി അ​ര​ങ്ങേ​റി​യ ഡി​വി​ല്ല്യേ​ഴ്സ് 114 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും 228 ഏ​ക​ദി​ന​ങ്ങ​ളി​ലും 78 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജേ​ഴ്സി​യ​ണി​ഞ്ഞു.

ടെസ്റ്റില്‍ 50.66 റ​ണ്‍​സ് ശ​രാ​ശ​രി​യി​ൽ 8765 റ​ണ്‍​സാ​ണ് ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ സമ്പാ​ദ്യം. 278 ഉ​യ​ർ​ന്ന സ്കോ​ർ. ര​ണ്ട് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ളും 22 സെ​ഞ്ചു​റി​ക​ളും 46 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ഡി​വി​ല്ല്യേ​ഴ്സ് നേ​ടി. ഏ​ക​ദി​ന​ത്തി​ലെ 218 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​യി 9577 റ​ണ്‍​സ് അ​ക്കൗ​ണ്ടി​ലു​ള്ള ഡി​വി​ല്ല്യേ​ഴ്സ് 53.5 റ​ണ്‍​സ് ശ​രാ​ശ​രി​യി​ലാ​ണ് ഇ​ത്ര​യും റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള​ത്. 176 റ​ണ്‍​സാ​ണ് ഉ​യ​ർ​ന്ന സ്കോ​ർ. 25 സെ​ഞ്ചു​റി​ക​ൾ ഏ​ക​ദി​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ടി​ച്ചു​കൂ​ട്ടി. ഏ​ക​ദി​ന​ത്തി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​യും ഡി​വി​ല്ല്യേ​ഴ്സി​ന്‍റെ പേ​രി​ലാ​ണ്. 2015ൽ ​വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ 31 പ​ന്തി​ലാ​യി​രു​ന്നു ഈ അ​മാ​നു​ഷി​ക പ്രകടനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top