നിപാ വൈറസ്: രോഗ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ രണ്ടു പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇതോടെ നിപാ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.

അതേസമയം, കേന്ദ്രസംഘങ്ങളുടെ പരിശോധന ഇന്നും തുടരും. നിപാ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ വെറ്റിനറി ഓഫീസില്‍ യോഗം ആരംഭിച്ചു. ഒപ്പം കേന്ദ്ര ആരോഗ്യ സംഘം ഡിഎംഒ ഓഫീസിലും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ആരംഭിച്ചു.

DONT MISS
Top