പരുക്ക്; അര്‍ജന്റീനയുടെ റൊമേറോ ലോകകപ്പിനില്ല

സെര്‍ജിയോ റൊമേറോ

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയുടെ പരുക്ക്. കാല്‍മുട്ടിന് പരുക്കേറ്റ താരത്തിന് ഇതോടെ റഷ്യന്‍ ലോകകപ്പ് നഷ്ടമാകും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അവരുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറും, പരിചയസമ്പന്നനുമായ റൊമേറോ പരുക്കേറ്റ് പുറത്തുപോകുന്നത് ടീമിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊമേറോയ്ക്ക് പകരം നാഹുവല്‍ ഗുസ്മാന്‍ അര്‍ജന്റീന ടീമിലെത്തും. മെക്‌സിക്കന്‍ ക്ലബ്ബായ ടൈഗ്രസിന്റെ ഗോള്‍ കീപ്പറാണ് ഗുസ്മാന്‍.

ക്രൊയേഷ്യ, ഐസ്‌ലാന്‍ഡ്, നൈജീരിയ എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീന. ജൂണ്‍ 16 ന് ഐസ്‌ലാന്‍ഡുമായാണ് അവരുടെ ആദ്യ മത്സരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top