വിരിപ്പ് നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കാട്ടുകുളങ്ങര പാടശേഖര സമിതി

കാസര്‍ഗോഡ് : നെല്‍പാടങ്ങള്‍ തരിശിടാതെ മുഴുവന്‍ പാടങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാന്‍ കാട്ടുകുളങ്ങര കര്‍ഷകര്‍ ഒരുങ്ങി. മഴക്കാലത്ത് വിരിപ്പ് കൃഷി മുഴുവന്‍ പാടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പാടശേഖര സമിതി പ്രസിഡന്റ് കെ.വി.രാഘവനും സെക്രട്ടറി എം.നാരായണനും പറഞ്ഞു.

മുഴുവന്‍ കര്‍ഷകര്‍ക്കും ഏക്കറിന് 30 കിലോവീതം ഉമ നെല്‍വിത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്തംഗം മാധവന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കെ.വി.രാഘവന്‍ അദ്ധ്യക്ഷം വഹിച്ചു. എം.നാരായണന്‍ സ്വാഗതം പറഞ്ഞു.

DONT MISS
Top