കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചത് ട്രെയിലര്‍ മാത്രമാണ്, യഥാര്‍ത്ഥ സിനിമ 2019 ല്‍ കാണാം; ടിഡിപി മന്ത്രി

നാരാ ലോകേഷ്

ഹൈദരാബാദ്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചത് ട്രെയിലര്‍ മാത്രമാണെന്നും യഥാര്‍ത്ഥ സിനിമ 2019 പൊതുതെരഞ്ഞെടുപ്പില്‍ കാണാമെന്നും ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ്. ആന്ധ്രയില്‍ ‘ധര്‍മ്മ പോരാട്ടം സഭ’യില്‍ സംസാരിക്കുകയായിരുന്നു ലോകേഷ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്, മുഴുവന്‍ സിനിമ തെലുഗു ജനത 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കാണിച്ചുതരും, ലോകേഷ് പറഞ്ഞു. 2014 ല്‍ ബിജെപിയുമായി കൈകോര്‍ക്കമ്പോള്‍ ടിഡിപി കരുതിയത് സംസ്ഥാനത്തിന് സഹായകമാകും എന്നായിരുന്നു, എന്നാല്‍ എല്ലാം പാഴാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ബിജെപിയുമായി കൈകോര്‍ത്തു. ഒരു വാര്‍ഡ് മെമ്പറായി പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന ബിജെപിക്ക് ടിഡിപി അവസരം നല്‍കുകയായിരുന്നു. ലോകേഷ് പറഞ്ഞു. വൈകാതെ ബിജെപി ശക്തിക്ഷയിച്ച് രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനത്തെത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി.

DONT MISS
Top