സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്‌ഫോടനം; അഫ്ഗാനില്‍ 16 മരണം

സ്‌ഫോടനം നടന്ന സ്ഥലം

കാബൂള്‍: സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്‌ഫോടനമുണ്ടായി സൈനകരുള്‍പ്പെടെ 16 പേര്‍ മരിച്ചു. അഫ്ഗാനിസ്താനിലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു ക​ണ്ടെ​യ്ന​ർ നി​റ​യെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി.

സ്‌ഫോടനത്തില്‍ അ​ഞ്ച് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 38 പേ​ർ​ക്ക് പരുക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ ക​ട​ക​ളും വീ​ടു​ക​ളും ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്തെ കാ​ർ വ​ർ​ക്‌​ഷോ​പ്പി​ലാ​യി​രു​ന്നു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. തുടര്‍ന്ന് സൈന്യമെത്തി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിനിടെ ഉഗ്രസ്‌ഫോടനമുണ്ടാകുകയായിരുന്നു.  ആ​രാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വച്ചതെന്ന് വ്യക്തമല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top