നിര്‍മ്മല സീതാരാമനും ബിപ്ലബ് കുമാര്‍ ദേബും ചെങ്ങന്നൂരിലേക്ക്

ബിപ്ലബ് കുമാര്‍ ദേബ്, നിര്‍മ്മല സീതാരാമന്‍

ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും ചെങ്ങന്നൂരിലേക്ക്. 23ന് ചെങ്ങന്നൂരിലെത്തുന്ന നിര്‍മ്മലാ സീതാരാമന്‍ മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യും.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് 24ന് രാവിലെ 11ന് ഹോട്ടല്‍ എംപയറില്‍ മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നിന് മാന്നാറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നാലിന് ചെങ്ങന്നൂരില്‍ റോഡ് ഷോ നയിക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് ചെറിയനാട് നടക്കുന്ന മഹാസമ്മേളനത്തിലും ബിപ്ലബ് പ്രസംഗിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top