മറുകണ്ടം ചാടാന്‍ തുനിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ‘ആപ്പുമായി’ നേതൃത്വം; ഫോണുകള്‍ നിരീക്ഷിക്കുന്നത് പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച്

എംഎല്‍എമാരെ ബസില്‍ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ബംഗളുരു: എങ്ങനെയും എംഎല്‍എമാരുടെ കാലുമാറ്റം തടയാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി ചില ന്യൂജെന്‍ രീതികളാണ് കോണ്‍ഗ്രസ് നേതൃത്വം പരീക്ഷിക്കുന്നത്. ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടുമാറ്റത്തില്‍നിന്ന് വിലക്കുന്നത്.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പോലെ എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ല. എന്നാല്‍ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആപ്പ് പ്രവര്‍ത്തിക്കുന്നതോടെ ഫോണിലെ കോളുകളും സന്ദേശങ്ങളും പകര്‍ത്തപ്പെടുകയും അവ നേരത്തെ തീരുമാനിക്കപ്പെട്ട മറ്റൊരു നമ്പരിലേക്ക് അയയ്ക്കപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഫോണിലൂടെ ആര് എപ്പോള്‍ ബന്ധപ്പെടുന്നു എന്നത് നേതൃത്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

നേരത്തെ ഇന്‍കമിംഗ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അവസ്ഥകളില്‍ ഫോണ്‍ വാങ്ങിവയ്ക്കുന്നതും പതിവായിരുന്നു. എന്നാല്‍ ഇത്തവണ കുറച്ചുകൂടി സാങ്കേതിക വിദ്യയെ ആശ്രയിക്കുകയാണ് കോണ്‍ഗ്രസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top