ജന്മദിനത്തില്‍ ദേവഗൗഡയ്ക്ക് ആയുരാരോഗ്യം നേര്‍ന്ന് മോദി

ഒരുവശത്ത് ജെഡിഎസ് എംഎല്‍എമാരെ ചാക്കിടാനുള്ള ബിജെപിയുടെ ശ്രമം തുടരുന്നതിനിടെ ജെഡിഎസ് നേതാവ് ദേവഗൗഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസകള്‍. ദേവഗൗഡയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചോ എന്നത് വ്യക്തമല്ല.

നമ്മുടെ മുന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു. ഇതില്‍ ദേവഗൗഡയുമായി സംസാരിച്ചു എന്ന മോദിയുടെ അഭിപ്രായത്തിന് കുശലാന്വേഷണത്തിനുമപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ടെന്ന് ഊഹിക്കാം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദേവഗൗഡയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

എന്നാല്‍ ജെഡിഎസ് എംഎല്‍എമാര്‍ ഏതുവിധേനയും ബിജെപിയില്‍നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. ദേവഗൗഡയുടെ മകന്‍ മുഖ്യമന്ത്രിയാകുന്നതിന് തുരങ്കം വയ്ക്കുന്ന നടപടികള്‍ ബിജെപി സ്വീകരിച്ചുകഴിഞ്ഞു. റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറുന്ന എംഎല്‍എമാര്‍ ഇന്ന് ഹൈദരാബാദിലാണുള്ളത്. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരാനും ശ്രമിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top